2 FEBRUARY 2025
NEETHU VIJAYAN
കറികൾക്ക് രുചി കൂട്ടാൻ മല്ലിയില നല്ലതാണ്. എന്നാൽ ഇവ ഭക്ഷണത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.
Image Credit: Freepik
മല്ലിയില ജ്യൂസ് പതിവായി കുടിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കി മുടിയെ കരുത്തുള്ളതാക്കുന്നു.
തലമുടിയുടെ അറ്റം മുതൽ തലയോട്ടിവരെ പോഷിപ്പിക്കാൻ ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് മല്ലിയില.
കുറച്ച് മല്ലിയില എടുത്ത് മിക്സിയിലിട്ട് പേസ്റ്റാക്കിയെടുക്കുക. ശേഷം ഈ പേസ്റ്റ് തലയിൽ നന്നായി തേച്ച് പിടിപ്പിക്കണം.
20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് താരൻ അകറ്റാനും വളരെ നല്ലതാണ്.
മല്ലിയില പേസ്റ്റ് തൈര് ചേർത്ത് തലയിൽ തേക്കുന്നതും മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്.
Next: ഓറഞ്ച് ജ്യൂസ് അടിപൊളിയാണ്; പതിവായി കുടിക്കാം