കറിവേപ്പില പെട്ടെന്ന് കേടായി പോകുന്നുണ്ടോ? പരിഹാരം ഇവിടെയുണ്ട്.

06 JULY 2024

NEETHU VIJAYAN

പാചകത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ കറിവേപ്പില വേഗം കേട് വരുന്നതാണ് വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നം.

കറിവേപ്പില

Pic Credit: FREEPIK

കറിവേപ്പില സുലഭമായി ലഭിക്കാത്ത ആളുകൾ പലപ്പോഴും ഇത് സൂക്ഷിച്ച് വയ്ക്കാൻ കഷ്ടപ്പെടാറുണ്ട്.

സൂക്ഷിച്ച് വയ്ക്കാൻ

Pic Credit: FREEPIK

എന്നാൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില നുറുങ്ങ് വഴികൾ ഇതാ.

നുറുങ്ങ് വഴികൾ

Pic Credit: FREEPIK

ഒരു കുപ്പിയുടെ ജാറിൽ വെള്ളം നിറച്ച് അതിൽ തണ്ടോടു കൂടിയുള്ള കറിവേപ്പില ഇട്ട് വയ്ക്കാവുന്നതാണ്.

വെള്ളം നിറച്ച്

Pic Credit: FREEPIK

കറിവേപ്പിലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുവരാതെ സൂക്ഷിക്കാം.

കോട്ടൺ തുണിയിൽ

Pic Credit: FREEPIK

കറിവേപ്പില വാങ്ങിച്ച ഉടൻ തന്നെ ഫ്രിഡ്ജിൽ കയറ്റി വെയ്ക്കരുത്. ‍‍ നല്ലതു പോലെ കഴുകി വെള്ളം ഉണക്കിയ ശേഷം സൂക്ഷിക്കാവുന്നതാണ്.

ഫ്രിഡ്ജിൽ

Pic Credit: FREEPIK

കറിവേപ്പില വെള്ളം കളഞ്ഞ് നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് വെയ്ക്കാം.

വായു കടക്കാത്ത കുപ്പി

Pic Credit: FREEPIK

കുപ്പി മുറുക്കി അടച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് ഫ്രിഡ്ജിൽ രണ്ട് മാസം വരെ സൂക്ഷിക്കാവുന്നതാണ്.

മുറുക്കി അടയ്ക്കുക

Pic Credit: FREEPIK

Next: ഏലയ്ക്കയെ നിസാരമായി കാണേണ്ട, ഗുണങ്ങൾ നിരവധി