മല്ലിയിലയിട്ട വെള്ളം കുടിച്ചാൽ ചില  ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.

03 JULY 2024

NEETHU VIJAYAN

പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയതാണ് മല്ലി.

മല്ലിയില

Pic Credit: FREEPIK

കൂടാതെ ആൻ്റി ഓക്സിഡൻറുകളുടെ കലവറ കൂടിയാണ് മല്ലിയില. പതിവായി മല്ലിയിലയിട്ട് തെളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം.

ആൻ്റി  ഓക്സിഡൻറുകൾ

Pic Credit: FREEPIK

മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗ പ്രതിരോധശേഷി

Pic Credit: FREEPIK

വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ മല്ലിയിലയിട്ട വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കണ്ണുകളുടെ ആരോഗ്യം

Pic Credit: FREEPIK

ഫൈബർ ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കും.

രക്തത്തിലെ ഗ്ലൂക്കോസ്

Pic Credit: FREEPIK

വെള്ളത്തിൽ മല്ലിയും മല്ലിയിലയും കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കും

Pic Credit: FREEPIK

ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും മല്ലിയിലയിട്ട വെള്ളം സഹായിക്കും.

ചീത്ത കൊളസ്ട്രോൾ

Pic Credit: FREEPIK

നാരുകൾ അടങ്ങിയ മല്ലിയില വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയർ വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും.

വെറും വയറ്റിൽ

Pic Credit: FREEPIK

Next: മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാൻ ഓറഞ്ചിൻ്റെ തൊലി