24 May 2026

Jayadevan A M

58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം

Image Courtesy: Facebook

റിലീസ് ചെയ്ത് വെറും 58 മണിക്കൂര്‍ കൊണ്ട് ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാല്‍-ജീത്തു ജോസഫ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3.

ദൃശ്യം 3

എമ്പുരാന് ശേഷം ഏറ്റവും വേഗം 100 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള സിനിമയെന്ന നേട്ടവും സ്വന്തമാക്കി

എമ്പുരാന് ശേഷം

58 മണിക്കൂര്‍ കൊണ്ട് 100 കോടി കളക്ഷന്‍ സ്വന്തമാക്കിയതിനെക്കുറിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്‌

പോസ്റ്റര്‍

13 വർഷമായി ഈ യാത്ര തങ്ങളോടൊപ്പം നയിച്ചതിന് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു

മോഹന്‍ലാല്‍

തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കളക്ഷന്‍ ഇനിയും കുതിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്‌

മികച്ച പ്രതികരണം

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയ താരങ്ങള്‍ ഗംഭീര പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്‌

ഗംഭീര പ്രകടനം

മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ 465 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

റിലീസ്‌

തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രം ഒടിടിയിലെത്തും. ആമസോണ്‍ പ്രൈമിലാകും സ്ട്രീം ചെയ്യുകയെന്നാണ് അഭ്യൂഹം

ഒടിടി