ഹൃദ്രോഗത്തെ തടയാന്‍ പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം

01 July 2024

SHIJI MK

ഹൃദ്രോഗം ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കാന്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ സഹായിക്കും. ഏതെല്ലാം ഭക്ഷണങ്ങളാണ് ഇതിന് സഹായിക്കുന്നതെന്ന് നോക്കാം.

ഹൃദ്രോഗം

നട്‌സില്‍ ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3  ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദ്രോഹ സാധ്യതയെ കുറയ്ക്കും.

നട്‌സ്

പയറുവര്‍ഗങ്ങളില്‍ പ്രോട്ടീനും ഫൈബറും ഉള്ളതുകൊണ്ട് തന്നെ ഹൃദ്രോഗത്തെ തടയാന്‍ ഇത് പതിവായി കഴിക്കാം.

പയറുവര്‍ഗങ്ങള്‍

വിറ്റാമിനുകളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബെറിപഴങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

ബെറി പഴങ്ങള്‍

ചീരയില്‍ വിറ്റാമിന്‍ എ,സി,ഇ,കെ പൊട്ടാസ്യം, കാത്സ്യം, നാരുകള്‍ എന്നിവ അങ്ങയിട്ടുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കും.

ചീര

ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളുമുള്ള അവക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

അവക്കാഡോ

തക്കാളിയിലെ വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനോടൊപ്പം ഹൃദയത്തെയും സംരക്ഷിക്കും.

തക്കാളി

ഒലീവ് ഓയിലില്‍ ആരോഗ്യകരമായ കൊഴുപ്പും ആന്റ് ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതും ഹൃദയത്തിന് നല്ലതാണ്.

ഒലീവ് ഓയില്‍

ഭക്ഷണത്തില്‍ എന്ത് ക്രമീകരണം വരുത്തുന്നതിന് മുമ്പും ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം തേടേണ്ടതാണ്.

ശ്രദ്ധിക്കുക