മലയാളികൾ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പപ്പടം. സദ്യ മുതൽ പുട്ടിന് വരെ പപ്പടം നിർബന്ധമാണ്. 

പപ്പടം

കൊച്ചുകുട്ടികൾ മുതൽ പ്രായമായർ വരെ ഏറെ ആസ്വദിച്ചാണ് പപ്പടം കഴിക്കുന്നത്. വിലയും പണിയും കുറവായതിനാൽ മിക്കപ്പോഴും പപ്പടം ഭക്ഷണത്തിൽ ഉണ്ടാകും

ഏറെ ആസ്വദിച്ചാണ്  കഴിക്കുന്നത്

എന്നാൽ പപ്പടം നിർമ്മിക്കാനായി കൃത്രിമ ചേരുവകൾ ചേർക്കുന്നുണ്ട്.  സോഡിയം ബൈകാർബണേറ്റ് ഇതിൽ പ്രധാനമാണ്. പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

സോഡിയം ബൈകാർബണേറ്റ്

എന്നാൽ സോഡിയം ബൈകാർബണേറ്റ് ശരീരത്തിന് ദോഷകരമാണ്. അമിത അളവിൽ പപ്പടം കഴിയ്ക്കുമ്പോൾ ഇതും വലിയ അളവിൽ ശരീരത്തിലെത്തും.

ശരീരത്തിന് ദോഷകരമാണ്

കൂടിയ അളവിൽ സോഡിയം ശരീരത്തിനുള്ളിൽ എത്തുന്നത് ഉയർന്ന രക്തസമ്മർദം, വൃക്ക തകരാറുകൾ, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കു കാരണമാകാം. 

ഉയർന്ന രക്തസമ്മർദം

 പപ്പടം വറുക്കുമ്പോൾ അക്രിലമൈഡ് എന്ന രാസവസ്തു രൂപപ്പെടുന്നു. അക്രിലമൈഡിന്റെ സാന്നിധ്യം കാൻസറിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത വർധിപ്പിക്കും. 

അക്രിലമൈഡ്

മൈക്രോവേവിൽ പൊള്ളിച്ച പപ്പടങ്ങൾ കൂടുതൽ സുരക്ഷിതമാണെങ്കിലും പച്ചക്കറി പോലെ ഭക്ഷണത്തിൽ എന്നും പപ്പടം ഉൾപ്പെടുത്തുന്നത് നല്ലതല്ല.

പപ്പടം നല്ലതല്ല