നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ചില ഭക്ഷണക്രമങ്ങൾ മുഖക്കുരുവിന് കാരണമാകും. അത്തരത്തിൽ മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ നോക്കാം.

മുഖക്കുരു 

Image Courtesy: Freepik

ധാരാളം കൊഴുപ്പും, കലോറിയും അടങ്ങിയ ബര്‍ഗര്‍, ഹോട്ട് ഡോഗ്സ് പോലുള്ള ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നത് മുഖക്കുരുവിന്‍റെ സാധ്യത വർധിപ്പിക്കുന്നു.

ജങ്ക് ഫുഡ്

ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ മുഖക്കുരു വരാനുള്ള സാധ്യത കൂട്ടുന്നു.

പഞ്ചസാര അടങ്ങിയവ

പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുകയും അതുവഴി ചർമ്മത്തിൽ എണ്ണ ഉൽപാദനം കൂട്ടുകയും മുഖകുരുവിനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു.

പാലുല്‍പ്പന്നങ്ങള്‍

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരം അമിതമായി ചൂടാകുമ്പോൾ, വിയർക്കുന്നതും മുഖക്കുരുവിന് കാരണമായേക്കും.

എരിവുള്ള ഭക്ഷണങ്ങൾ

ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള മെഥൈൽക്സാന്തൈൻസ് എന്ന സംയുക്തം ചർമ്മത്തിൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കും.

ചോക്ലേറ്റ്

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതും ചിലരില്‍ മുഖക്കുരുവിനുള്ള സാധ്യത കൂട്ടുന്നു.

വറുത്തതും പൊരിച്ചതും

NEXT: പ്രതിരോധശേഷിക്ക് കഴിക്കാം മാതളനാരങ്ങ