വൻകുടലിൽ ഉണ്ടാകുന്ന അണുബാധ പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത് ദഹനം ഉൾപ്പടെയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്തുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധി വരെ ഈ രോഗത്തെ തടയാൻ സഹായിക്കും. അതിനായി, ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

വൻകുടൽ അണുബാധ

Image Courtesy: Getty Images/PTI

ധാരാളം പോഷകങ്ങൾ അടങ്ങിയ മത്തങ്ങാ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൻകുടൽ അണുബാധയുടെ സാധ്യതകളെ ഒരു പരിധി വരെ തടയാൻ സഹായിക്കും.

മത്തങ്ങാ വിത്തുകൾ

പപ്പായയിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ വൻകുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

പപ്പായ

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ എന്നിവ അടങ്ങിയ ചിയ വിത്തുകൾ നല്ല ബാക്റ്റീരിയകളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു.

ചിയ വിത്തുകൾ

ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ എന്ന സംയുക്തം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ചതാണ്.

ആപ്പിൾ

മഗ്നീഷ്യം അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ഇലക്കറികൾ

ഫൈബറും, ധാതുക്കളും ധാരാളം അടങ്ങിയ മാമ്പഴം കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മാമ്പഴം

NEXT: റോസ് മേരി വാട്ടർ മുടികൊഴിച്ചിൽ കുറയ്ക്കുമോ?