ഒരു ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുന്നതിന് പ്രാതൽ കഴിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ, പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വേണം പ്രാതലിൽ ഉൾപ്പെടുത്താൻ. അത്തരത്തിൽ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

പ്രാതൽ

Image Courtesy: Getty Images/PTI

കാർബോഹൈഡ്രേറ്റ്, നാരുകൾ, ഹെൽത്തി ഫാറ്റ്സ് എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പ്രാതലിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

നേന്ത്രപ്പഴം

പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്സ് എന്നിവ ധാരാളം അടങ്ങിയ മുട്ട രാവിലെ കഴിക്കുന്നതും നല്ലതാണ്.

മുട്ട

പ്രഭാത ഭക്ഷണത്തിൽ ഇഡലി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയിൽ കലോറി കുറവാണ്. ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ഇഡലി

റാഗി കൊണ്ടുള്ള പലഹാരങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ നാരുകളും ഇരുമ്പും ലഭിക്കാൻ സഹായിക്കും.

റാഗി

നട്സ്, വിത്തുകൾ എന്നിവയിൽ ധാരാളം പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കും.

നട്സ്

പച്ചക്കറികൾ, പഴങ്ങൾ എന്നിവയും പ്രാതലിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇവ തൈര് ഉപയോഗിച്ച് സ്മൂത്തിയായി വേണമെങ്കിലും കഴിക്കാം.

പച്ചക്കറികൾ

NEXT: ഡയറ്റിൽ നെല്ലിക്ക ഉൾപ്പെടുത്തൂ; അറിയാം ഗുണങ്ങൾ