ഗാബയിൽ കപിൽ ദേവിനെയും മറികടന്ന് ബുമ്ര

15 December 2024

TV9 Malayalam

ഓസ്ട്രലിയക്കെതിരായ ​ഗാബ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര.

ജസ്പ്രീത് ബുമ്ര

Pic Credit: PTI

സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ റെക്കോർഡാണ് താരത്തിന് സ്വന്തമായത്. സെന രാജ്യങ്ങളിലെ ബുമ്രയുടെ 8-ാമതെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

സെന രാജ്യങ്ങൾ

ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം കെെവരിച്ചിട്ടുള്ള ഇന്ത്യൻ ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനെയാണ് ബ്രിസ്ബ്രെയ്നിൽ ബുമ്ര മറികടന്നത്.

കപില്‍ ദേവ്

ഈ നേട്ടത്തിനൊപ്പം ഇന്ത്യൻ പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ അ‍ഞ്ച് വിക്കറ്റ് നേട്ടം കെെവരിക്കുന്ന രണ്ടാമത്തെ ബൗളറും ബുമ്രയാണ്.

ഇന്ത്യൻ പേസര്‍

ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ബുമ്ര ഇന്ന് സ്വന്തമാക്കിയത്. 82 ഇന്നിംഗ്സുകളിൽ നിന്നാണ് ബുമ്രയുടെ നേട്ടം. 

ടെസ്റ്റ് കരിയർ

Next: ഗാബ ട്രാവിസ് ഹെഡിന് തലവേദന