05 JUNE  2024

TV9 MALAYALAM

ദിവസവും വ്യായാമം ചെയ്യുന്നവരാണോ നിങ്ങള്‍. ഓടാനെങ്കിലും പോകാറുണ്ടോ? ദിവസവും ഓടുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളാണ് നമുക്കുള്ളത്.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഓടുന്നത് വളരെ നല്ലതാണ്. ഓടുന്നത് ഹൃയപേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

ഹൃദയാരോഗ്യം

ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിന് ദിവസവും ഓടുന്നത് സഹായിക്കും. ഓടുന്നത് ഒരു എയറോബിക് പ്രവര്‍ത്തനമായതിനാല്‍ ഉയര്‍ന്ന അളവില്‍ കലോറി ഇല്ലാതാക്കാന്‍ സഹായിക്കും.

ഭാരം നിയന്ത്രിക്കാം

ഓടുന്നതിലൂടെ എല്ലുകളെ ശക്തിപ്പെടുത്താന്‍ സാധിക്കും. ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും ഒടിവുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും എല്ലുകളുടെ ഡെന്‍സിറ്റി വര്‍ധിക്കണം.

എല്ലുകള്‍ ശക്തിപ്പെടുത്തും

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഓടുന്നത് നല്ലതാണ്. ഈ സമയത്ത് ശരീരം ഫീല്‍ ഗുഡ് ഹോര്‍മോണുകളെ പുറത്തുവിടുന്നുണ്ട്. ഇത് സ്‌ട്രെയ് കുറയ്ക്കാനെല്ലാം സഹായിക്കും.

മാനസികാരോഗ്യം

കാലുകളിലെയും കൈകളിലെയും മസിലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഓടുന്നത് നല്ലതാണ്.

മസിലിന്റെ ആരോഗ്യം

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഓടുന്നത് നല്ലതാണ്. ഓടുന്നതിലൂടെ രക്തചംക്രമണം ശരിയായി നടക്കുന്നുണ്ട്.

രോഗപ്രതിരോധശക്തി

നല്ല ഉറക്കം ലഭിക്കാനും ദിവസവും ഓടുന്നത് വളരെ നല്ലതാണ്. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ഓട്ടം നമ്മളെ സഹായിക്കുന്നുണ്ട്.

ഉറക്കം

പച്ചപ്പും വൈവിധ്യവും സംരക്ഷിക്കാം; ഇന്ന് ലോക പരിസ്ഥിതി ദിനം