മാറി മറിഞ്ഞ് ഒടുവിൽ മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ മൂല്യം

10 JULY 2024

Aswathy Balachandran 

സംസ്ഥാനത്തെ സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമാണ് വില. 

മാറ്റമില്ല

ആഗോളതലത്തിൽ, സ്വർണ്ണം ചെറിയ നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിൽ  ഇന്ന് ചെറിയ താഴ്ച്ചയുണ്ട്.

വെള്ളിവില

ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമായിരുന്നു വില താഴ്ന്നത്. 

ഇന്നലെ

ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,715 രൂപയുമായിരുന്നു ഇന്നലത്തെ വില

ഒരു പവൻ

ഇക്കഴിഞ്ഞ 6,7 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക് സ്വർണ്ണ വില കയറിയത്. അന്ന് പവന് 54,120 രൂപയും, ഗ്രാമിന് 6,765 രൂപയുമായിരുന്നു വില.

ഉയർന്ന നില

ഈ മാസം ഒന്നാം തിയ്യതി കേരളത്തിലെ സ്വർണ്ണ വില പവന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമായിരുന്നു. ഇതാണ് ജൂലൈയിലെ താഴ്ന്ന നിരക്ക്.

പവന് 53,000 രൂപ

ഈ വർഷം ഇതു വരെ ഏകദേശം 13.5% ഉയർച്ചയാണ് സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്.

13.5% ഉയർച്ച

next - നല്ല ഉറക്കം ലഭിക്കണോ? ഇതെല്ലാം ഭക്ഷണത്തിന്റെ  ഭാ​ഗമാക്കൂ...