വീട്ടിലിരിക്കുന്ന സ്വർണ്ണത്തിനും നികുതി അടയ്ക്കണോ? എത്ര പവൻ സൂക്ഷിക്കാൻ പറ്റും. കൂടുതലറിയാം.

02 JUNE 2024

TV9 MALAYALAM

ആവശ്യമുള്ളത്ര അളവിൽ സ്വർണം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയിലെ നിയമം.

വീട്ടിൽ എത്ര  പവൻ സൂക്ഷിക്കാം

നികുതി ഉദ്യോഗസ്ഥർ  ആവശ്യപ്പെട്ടാൽ സ്വർണം വാങ്ങാനുള്ള പണത്തിൻറെ ഉറവിടം കാണിക്കേണ്ടിവരും.

പണത്തിൻ്റെ ഉറവിടം

പണത്തിൻ്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവിൽ പരിധിയുണ്ട്.

സ്വർണത്തിൻ്റെ                      പരിധി

കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കിൽ 500 ​ഗ്രാം വരെ സ്വർണം വീട്ടിൽ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ​ഗ്രാം സ്വർണം സൂക്ഷിക്കാം.

സ്ത്രീകൾക്ക് എത്ര പവൻ സൂക്ഷിക്കാം

പുരുഷന്മാർക്ക് 100 ​ഗ്രാം സ്വർണമാണ് രേഖകൾ ആവശ്യമില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ സാധിക്കുക.

പുരുഷൻമാർക്ക് എത്ര പവൻ

എത്ര കാലം സ്വർണം കയ്യിൽ വെയ്ക്കുന്നു (ഹോൾഡിം​ഗ് കാലയളവ്) എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി നിർണയിക്കുക.

നികുതി 

മൂന്ന് വർഷത്തിൽ കുറവ് കാലയളവ് (36 മാസം) ഹോൾഡ് ചെയ്തതിന് ശേഷം വിൽപ്പന നടത്തുമ്പോൾ ഹ്രസ്വകാലമായി കണക്കാക്കും.

ഹ്രസ്വകാലം 

ഹോൾഡിം​ഗ് കാലയളവ് മൂന്ന് വർഷത്തിൽ കൂടുതലാണെങ്കിൽ ദീർഘകാലമായി കണക്കാക്കും.

ദീർഘകാലം

ഹ്രസ്വകാലത്തെ മൂലധന നേട്ടം ആകെ വരുമാനത്തിനൊപ്പം ചേർത്ത് നികുതി ബ്രാക്കറ്റിന് അടിസ്ഥാനത്തിൽ നികുതി ഈടാക്കും.

നികുതി ഈടാക്കൽ

ദീർഘകാലടിസ്ഥാനത്തിലുണ്ടാക്കിയ മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും സർചാർജും സെസ്സും ഈടാക്കും.

നികുതി ഈടാക്കൽ

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ.