30 January 2025
SHIJI MK
Unsplash Images
വാള്‍നട്ട് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാമല്ലോ? എന്നാല്‍ വെറും വയറ്റില്‍ വാള്‍നട്ട് കുതിര്‍ത്ത് കഴിച്ചാല്‍ എങ്ങനെയിരിക്കും.
വാള്‍നട്ടില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
വാള്‍നട്ടില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓര്‍മ്മ ശക്തി വര്‍ധിക്കുകയും ചെയ്യുന്നു.
വാള്‍നട്ടിലുള്ള സിങ്ക്, സെലീനിയം, അയേണ്‍ എന്നിവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുന്നു.
വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുമ്പോള്‍ അവയിലുള്ള ഫൈബറും ആരോഗ്യകരമായ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
മാത്രമല്ല, നാരുകളും പ്രോട്ടീനും അടങ്ങിയ വാള്‍നട്‌സ് കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വൈറ്റമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് വഴി ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
ഉലുവ ഈ രീതിയില്‍ കഴിച്ചുനോക്കൂ ഷുഗര്‍ കുറയും