02 February 2025

SHIJI MK

രോഗങ്ങളെ  ചെറുക്കാന്‍ ആപ്പിള്‍ മിടുക്കനാ

Freepik Images

ആപ്പിളില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയാമല്ലോ? ദിവസം ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

ആപ്പിള്‍

കലോറി കുറവായ ആപ്പിളില്‍ ധാരാളം നാരുകളുണ്ട്. ഒരു വലിയ ആപ്പിളില്‍ 116 കലോറിയും 5.4 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു.

കലോറി

മാത്രമല്ല ആപ്പിളില്‍ പോളിഫെനോളുകള്‍ അടങ്ങിയതിനാല്‍ വിസറല്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും.

കൊഴുപ്പ്

കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് ഉയര്‍ന്നിരിക്കുന്ന ആപ്പിളില്‍ ഗ്ലൈസെമിക് സൂചിക വളരെ താഴെയാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു.

പ്രമേഹം

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ആപ്പിള്‍ നല്ലതാണ്.

കൊളസ്‌ട്രോള്‍

ആപ്പിള്‍ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും മലബന്ധം തടയാനും സഹായിക്കും.

മലബന്ധം

ആപ്പിളിലുള്ള ക്വെര്‍സെറ്റില്‍ എന്ന ഫൈറ്റോകെമിക്കല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഹൃദ്രോഗം

ഓറഞ്ച് ജ്യൂസ് അടിപൊളിയാണ്; പതിവായി കുടിക്കാം

NEXT