ഏറ്റവും പോഷകഗുണം അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഇതിൽ ധാരാളം നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപഴം കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

ഈന്തപ്പഴം

Image Courtesy: Freepik

വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5 എന്നിവയടങ്ങിയ ഈന്തപഴം വിളർച്ച അകറ്റാൻ മികച്ചതാണ്.

വിളർച്ച അകറ്റാൻ

സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം കൊളസ്‌ട്രോൾ കുറയ്ക്കാനും സ്‌ട്രോക്ക് വരാനുള്ള സാധ്യത തടയാനും സഹായിക്കുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ

ഫൈബർ ധാരാളം അടങ്ങിയ ഈന്തപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തും

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

ഹൃദയാരോഗ്യം

ഈന്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. 

തലച്ചോറിന്റെ ആരോഗ്യം

NEXT: ദിവസവും പഴങ്ങൾ കഴിക്കൂ; ആരോഗ്യഗുണങ്ങള്‍ ഏറെ