ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മത്തങ്ങ വിത്തുകൾ. വിറ്റാമിനുകൾ, മഗ്നീഷ്യം, സിങ്ക്, അയൺ എന്നിവയാൽ സമ്പന്നമാണ് ഇവ. ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മത്തങ്ങ വിത്തുകൾ

Image Courtesy: Getty Images/PTI

മത്തങ്ങ വിത്തുകളിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലറ്റോണിന്റെ ഉത്പാദനം വർധിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നല്ല ഉറക്കം

വിറ്റാമിൻ എ ധാരാളം അടങ്ങിയ  മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

നേത്രാരോഗ്യം

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

വിറ്റാമിൻ സി ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി 

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

കുടലിന്റെ ആരോഗ്യം

മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

NEXT: കിവി ചില്ലറക്കാരനല്ല ഗുണങ്ങളേറെ