മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ഗുണങ്ങളേറെ

03 JULY 2024

aswathy balachandran 

മുന്തിരി കള്ളിന് കയ്പ്പാണോ..  എന്തായാലും വൈനിൽ ആൽക്കഹോളിന്റെ അളവ് കുറവായാലും ഇത് മദ്യങ്ങളിലെ കാരണവരാണ് എന്നു പറയപ്പെടുന്നു.

മദ്യങ്ങളിലെ കാരണവർ

ബൈബിളിൽ പോലും മനുഷ്യോല്പത്തി കാലം മുതൽ വീഞ്ഞിനെ ലഹരിയുടെ അടയാളമായി കണക്കാക്കിയിരിക്കുന്നു. ഒരിക്കൽ വീഞ്ഞിൻ്റെ രുചി അറിഞ്ഞാൽ അതിനെ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും നമുക്കിടയിൽ.

മനുഷ്യോല്പത്തി മുതൽ

ആൽക്കഹോളിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും മിതമായ അളവിൽ കഴിക്കുമ്പോൾ, അത് ഒരാളുടെ ശരീരത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നതിന് വഴിയൊരുക്കുന്നുണ്ട്.

ഗുണങ്ങൾ 

റെഡ് വൈനിൽ റെസ്വെറട്രോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

റെസ്വെറട്രോൾ

വൈനിൽ അടങ്ങിയിരിക്കുന്ന റെസ്വെറട്രോളുകൾ ഒരാളുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നു എന്നതാണ്. വാർദ്ധക്യ ലക്ഷണത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.

ദീർഘായുസ്സ് 

മിതമായ അളവിൽ വീഞ്ഞ് കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിൻ്റെ അളവ് ഏതാണ്ട് 12% വർദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

കൊളസ്ട്രോൾ

തലച്ചോറിൻ്റെയും നാഡീവ്യൂഹത്തിൻ്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ചിന്തിക്കാനും മനസ്സിലാക്കാനും ഓർത്തെടുക്കാനുമുള്ള കഴിവുകളെ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു.

ഓർമ്മയ്ക്ക്

Next: മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാൻ ഓറഞ്ചിൻ്റെ തൊലി