രഞ്ജി താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും?

17 February 2025

TV9 Malayalam

രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്ക് മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ബിസിസിഐ പുതുക്കിയ ശമ്പള ഘടന അവതരിപ്പിച്ചിരുന്നു

രഞ്ജി ട്രോഫി

Pic Credit: PTI

40-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒരു താരത്തിന് പ്ലെയിങ് ഇലവനില്‍ പ്രതിദിനം 60,000 രൂപ ലഭിക്കും. റിസര്‍വ് താരത്തിന് 30,000 രൂപയും ലഭിക്കും

 40-ലധികം മത്സരങ്ങള്‍

21 മുതല്‍ 40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരത്തിന് പ്രതിദിനം 50,000 രൂപ ലഭിക്കും

21-40 മത്സരങ്ങള്‍

പരിചയ സമ്പത്ത് കുറവുള്ള, അതായത് 0-20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരത്തിന് 40,000 രൂപ ലഭിക്കും.

പരിയസമ്പത്ത് കുറവ്

കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും, സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാല്‍ പ്രതിദിനം 25,000 രൂപ ലഭിക്കും

കളിച്ചില്ലെങ്കിലും

ശമ്പളഘടന വര്‍ധിപ്പിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങളും ബിസിസിഐയ്ക്ക് മുന്നിലുണ്ട്. രഞ്ജി സീസണ്‍ മുഴുവന്‍ കളിക്കുന്ന താരത്തിന് പ്രതിവര്‍ഷം 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ സമ്പാദിക്കാനാകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്

പുതിയ നിര്‍ദ്ദേശം

നിലവിലെ ശമ്പള ഘടന പ്രകാരം, സീനിയര്‍ താരത്തിന് ടീം ഫൈനലില്‍ എത്തിയാല്‍ 25 ലക്ഷം വരെ സമ്പാദിക്കാനാകും. മറ്റുള്ളവര്‍ക്ക് 17-22 ലക്ഷം വരെയും

നിലവിലെ ഘടന

Next: ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങാനൊരുങ്ങുന്ന അഞ്ച് പുതുമുഖങ്ങള്‍