31 Janary 2025
ABDUL BASITH
രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന റൗണ്ടിലാണ്. ഇന്ത്യൻ സീനിയർ താരങ്ങളിൽ പലരും വിവിധ ആഭ്യന്തര ടീമുകൾക്കായി രഞ്ജി കളിക്കുന്നുണ്ട്.
Image Credits: PTI
സൂപ്പർ താരം വിരാട് കോലി ഡൽഹി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയ്ക്കായി ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ താരം ആറ് റൺസ് നേടി പുറത്തായിരുന്നു.
റെയിൽവേയ്സിനെതിരെയാണ് ഗ്രൂപ്പ് ഡിയിൽ ഡൽഹി അവസാന റൗണ്ട് മത്സരം കളിക്കുന്നത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ 93 റൺസാണ് ഡൽഹിയുടെ ലീഡ്.
രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങൾക്കെല്ലാം മാച്ച് ഫീ ലഭിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണമനുസരിച്ചാണ് രഞ്ജി ട്രോഫിയിൽ മാച്ച് ഫീ ലഭിക്കുക.
40ലധികം ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചവർക്ക് ദിവസവും 60,000 രൂപ വീതവും 21 മുതൽ 40 വരെ മത്സരങ്ങൾ കളിച്ചവർക്ക് 50000 രൂപ വീതവും ലഭിക്കും.
40ലധികം ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചവർക്ക് ദിവസവും 60,000 രൂപ വീതവും 21 മുതൽ 40 വരെ മത്സരങ്ങൾ കളിച്ചവർക്ക് 50000 രൂപ വീതവും ലഭിക്കും.
കരിയറിൽ 20ൽ താഴെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീ ദിവസേന 40,000 രൂപയാണ്. ഇതാണ് അടിസ്ഥാന ഫീസ്.
Next : ക്രിക്കറ്റർ ഓഫ് ദി ഇയർ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ