02 JUNE  2024

TV9 MALAYALAM

മഴക്കാലമാകുന്നതോടെ പാമ്പിന്റെ ശല്യം വര്‍ധിക്കും. വാഹനങ്ങളിലും ഹെല്‍മെറ്റിലും തുടങ്ങി എവിടെ വേണമെങ്കിലും പാമ്പുകള്‍ എത്തിപ്പെടാം. എങ്ങനെയാണ് ഈ പാമ്പുകളെ അകറ്റി നിര്‍ത്താന്‍ സാധിക്കുക എന്ന് നോക്കാം.

പാമ്പുകളുടെ ഭക്ഷ്യലഭ്യതയെ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എലി തുടങ്ങിയ ജീവികള്‍ ധാരാളമായി വസിക്കുന്ന സ്ഥലങ്ങളില്‍ പാമ്പുകള്‍ ഉണ്ടാവും.

ഭക്ഷ്യലഭ്യത

വിള്ളലുകള്‍, സുഷിരങ്ങള്‍, പിളര്‍പ്പുകള്‍ തുടങ്ങിയവയിലാണ് പാമ്പുകള്‍ വസിക്കുക. അതുകൊണ്ട് പാമ്പിന്റെ സാന്നിധ്യം അനുഭവപ്പെടുകയാണെങ്കില്‍ എല്ലാ വിള്ളലുകളും സുഷിരങ്ങളും അടയ്ക്കാന്‍ ശ്രദ്ധിക്കുക.

സുഷിരങ്ങള്‍ അടയ്ക്കാം

പ്രാണി ഗുളികയുടെ മണം പാമ്പുകള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഇവ വരാതിരിക്കാന്‍ വീട്ടിലും പരിസരത്തും പ്രാണി ഗുളിക പ്രയോഗിക്കുന്നത് നല്ലതാണ്.

പ്രാണി ഗുളിക

വീടും പരിസരവും കാടുംപടലവുമായി കിടക്കുന്നത് ഒഴിവാക്കുക. പുല്ലുകളും പാഴ്വസ്തുക്കളുമെല്ലാം കൃത്യമായി നീക്കം ചെയ്യുക.

ഭൂപ്രകൃതി

കറുവപ്പട്ടയും കരയാമ്പൂവും ചേര്‍ത്ത് മിശ്രിതം തയാറാക്കി വീട്ടിലും പരിസര പ്രദേശത്തും ഒഴിക്കാം. പാമ്പുകളുടെ ദേഹത്ത് നേരിട്ട് തളിക്കുന്നതും നല്ലതാണ്. എന്നാല്‍ ഇത് ചെയ്യേണ്ടത് വളരെ ശ്രദ്ധിച്ച് മാത്രമാണ്.

കറുവപ്പട്ട

പുല്‍ച്ചാടിയെയും ചീവീടുകളെയും പരമാവധി അകറ്റുക. ഇവയെ കണ്ടാല്‍ പാമ്പ് വരും. അതുകൊണ്ട് തന്നെ മുറ്റത്ത് നിന്ന് ഇവയെ അകറ്റുക

പുല്‍ച്ചാടിയും ചീവീടും

വാഹനങ്ങളും ഹെല്‍മെറ്റും കൃത്യമായി ശ്രദ്ധിച്ച ശേഷം മാത്രം എടുക്കുക. പാമ്പ് കയറാത്ത വിധത്തില്‍ അവയെ സൂക്ഷിക്കുക.

വാഹനങ്ങള്‍

പാമ്പിനെ അകറ്റാന്‍ വെളുത്തുള്ളി ചതച്ച് വീടിന് ചുറ്റും തളിക്കാവുന്നതാണ്. മാത്രമല്ല പാമ്പിനെ അകറ്റുന്നതിന് സഹായിക്കുന്ന ചെടികളും വീട്ടില്‍ വളര്‍ത്താം.

വെളുത്തുള്ളി

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍