ഉണങ്ങിയ കറിവേപ്പില കളയേണ്ട; രുചികൂട്ടാൻ ഒരു പൊടിക്കൈ തയ്യാറാക്കാം

10 JULY 2024

Aswathy Balachandran 

വിഭവങ്ങളുടെ രുചി മികച്ചതാക്കാന്‍ കറിവേപ്പില വഹിക്കുന്നത് സ്ഥാനവും ചെറുതല്ല. അത്ര നിസാരമല്ല അടുക്കളയിലെ കറിവേപ്പിലക്കാര്യം.

കറിവേപ്പില

പച്ചക്കറിയോടൊപ്പം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുമെങ്കിലും എല്ലാമാസവും ഒരു പിടി വേപ്പില വാടിയതും കൊണ്ടും ഉണങ്ങിയതും കൊണ്ടും എടുത്തു കളയുന്നതും പതിവാണ്.

വാടിയാൽ

ഇനി ഇത്തരത്തില്‍ കറിവേപ്പില കളയേണ്ടി വരില്ല. ഉണങ്ങുന്ന കറിവേപ്പിലയെ ഫലപ്രദമായി ഉപയോഗപ്പെടുത്താം.

ഉപയോഗം എങ്ങനെ...

കറിവേപ്പില ഒന്ന് ഉണങ്ങുകയോ വാടിപ്പോകുകയോ ചെയ്താല്‍ ഇത് ഫ്രിഡ്ജിന് പുറത്തെടുത്ത് നല്ലതുപോലെ ഒന്നുകൂടി ഉണക്കിയെടുത്ത ശേഷം, ഈര്‍പ്പം മുഴുവനായി കളയുക.

ഉണക്കുക

ഇത് പൊടിച്ച് നല്ല എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കറിവേപ്പിലയിടുന്ന എല്ലാ കറികളിലും ഈ കറിവേപ്പിലപ്പൊടി ചേര്‍ക്കാവുന്നതാണ്.

പൊടിയാക്കാം

കറിവേപ്പിലയുടെ ഗന്ധവും രുചിയും ഗുണവുമെല്ലാം ഇതിലൂടെയും ലഭിക്കും. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്.ആന്റി-ഓക്‌സിഡന്റ്‌സിനാല്‍ സമ്പന്നമായതിനാല്‍ കറിവേപ്പില നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കും.

രുചിയും ഗുണവും

കറികള്‍ക്ക് പുറമെ സാലഡുകള്‍, സൂപ്പുകള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളിലും ചേര്‍ക്കാം. ചോറിലും വേണമെങ്കില്‍ ഈ കറിവേപ്പില പൊടിയുടെ ഒരു നുള്ള് ചേര്‍ക്കുന്നത് നല്ലൊരു ഫ്‌ളേവര്‍ നല്‍കും.

ഫ്‌ളേവര്‍

next - നല്ല ഉറക്കം ലഭിക്കണോ? ഇതെല്ലാം ഭക്ഷണത്തിന്റെ  ഭാ​ഗമാക്കൂ...