5 APRIL 2025
NEETHU VIJAYAN
IMAGE CREDITS: FREEPIK
മനോഹരമായ നീണ്ട നഖങ്ങൾ എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് നെയിൽ ആർട്ടും നെയിൽ പോളിഷുമൊക്കെ ട്രെൻഡിങ് ആയിനിക്കുമ്പോൾ.
കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ, അല്ലെങ്കിൽ കുറെ സമയം തുറന്ന് വെച്ചാൽ നെയിൽപോളീഷ് കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
കട്ടിപിടിച്ച നെയിൽ പോളീഷ് പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കരുതി വലിച്ചെറിയുകയാണ് നമ്മൾ ചെയ്യാറുള്ളത്.
കട്ട പിടിച്ച നെയിൽ പോളീഷ് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
ഫർണിച്ചർ പുതുപുത്തനാക്കി പോളീഷ് ചെയ്‌തെടുക്കാൻ പഴയ കട്ടപിടിച്ച നെയിൽ പോളീഷുകൾക്ക് കഴിയും. ഒരു പാത്രത്തിലേയ്ക്ക് കട്ടപിടിച്ച നെയിൽപോളീഷ് മാറ്റുക.
ഇതിലേയ്ക്ക് വിനാഗിരി ചേർക്കുക. മിക്‌സ് ചെയ്തതിന് ശേഷം ഒരു തുണി മുക്കി ഫർണീച്ചർ തുടയ്ക്കുക. പഴയ ഫർണീച്ചറുകൾക്ക് നല്ല തിളക്കം കിട്ടും.
റബ്ബർ കൊണ്ടുള്ള കളിപ്പാട്ടങ്ങളാണെങ്കിൽ അവ ക്ലീൻ ചെയ്‌തെടുക്കാനും കടപിടിച്ച നെയിൽ പോളീഷ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
കുറച്ച് ചൂടുവെള്ളം പാത്രത്തിൽ ഒഴിക്കുക. ഇതിലേയ്ക്ക് കട്ടപിടിച്ച നെയിൽപോളീഷ് ചേർക്കുക. ഈ മിശ്രിതത്തിൽ ഒരു തുണി മുക്കി കളിപ്പാട്ടങ്ങൾ തുടയ്ക്കാം.