02 February 2025
ABDUL BASITH
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി20 പുരോഗമിക്കുകയാണ്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഈ കളിയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.
Image Credits: PTI
പൂനെയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കൺകഷൻ സബ്സ്റ്റ്യൂട്ടായി എത്തിയ ഹർഷിത് റാണയാണ് ഇന്ത്യയുടെ വിജയശില്പി ആയത്. ഇതുപോലെ കരിയർ ആരംഭിച്ച മറ്റ് ചിലരെ പരിചയപ്പെടാം.
സിംബാബ്‌വെ ബാറ്റർ ബ്രയാൻ മഡ്സിങന്യാമയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. 2020ൽ ടെസ്റ്റ് മത്സരത്തിലാണ് അദ്ദേഹം ആദ്യമായി കളിച്ചത്.
അയർലൻഡ് ബാറ്റർ നീൽ റോക്ക് 2022ൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി കരിയർ ആരംഭിച്ചു. ഏകദിനത്തിലാണ് താരം ആദ്യമായി ദേശീയ ജഴ്സിയണിഞ്ഞത്.
2022ൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ഖയ സോണ്ടോ ടെസ്റ്റ് മത്സരത്തിൽ പകരക്കാരനായി തൻ്റെ രാജ്യാന്തര കരിയർ ആരംഭിച്ച താരമാണ്.
പാകിസ്താൻ ബാറ്റർ കമ്രാൻ ഗുലാം 2023ലാണ് അരങ്ങേറുന്നത്. ഏകദിന മത്സരത്തിലാണ് താരം പകരക്കാരനായി അരങ്ങേറ്റം കുറിയ്ക്കുന്നത്.
അഫ്ഗാനിസ്ഥാൻ ബാറ്ററായ ബാഹിർ ഷായും പകരക്കാരനായി കരിയർ ആരംഭിച്ച താരമാണ്. 2023ൽ ടെസ്റ്റ് ബാറ്ററായാണ് താരം കളി ആരംഭിച്ചത്.
Next : ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ ജയിച്ചപ്പോൾ തകർന്നത് ഇന്ത്യയുടെ റെക്കോർഡ്