രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ജ്യൂസുകൾ

07 July 2024

രക്തസമ്മർദ്ദം നിയന്ത്രിച്ചുനിർത്തുക വളരെ പ്രധാനമാണ്. പ്രത്യേകിച്ചും യുവാക്കളടക്കമുള്ളവർ ഹൃദയാഘാതം മൂലം മരണപ്പെടുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജ്യൂസുകൾ പരിചയപ്പെടാം.

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നിട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. രക്തക്കുഴലുകളെ ശാന്തമാക്കുന്ന നിട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും ഒരു തവണ കുടിയ്ക്കുന്നത് വളരെ നല്ലതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്

ഉയർന്ന അളവിൽ ആൻ്റിഓക്സിഡൻ്റ്സ് അടങ്ങിയിരിക്കുന്ന മാതളം ഹൃദയാരോഗ്യം വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കും. മറ്റൊന്നും ചേക്കാതെ 100 ശതമാനം മാതളം തന്നെയാവണം ജ്യൂസിൽ ഉണ്ടാവേണ്ടത്.

മാതള ജ്യൂസ്

രക്തധമനികളുടെ ഭിത്തിയെ ശാന്തമാക്കി രക്തത്തിൻ്റെ ഒഴുക്ക് സുഗമമാക്കാൻ സെലറിയ്ക്ക് കഴിയും. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് സെലറി ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

സെലറി ജ്യൂസ്

പൊട്ടാസ്യം കൊണ്ട് സമ്പന്നമാണ് ക്യാരറ്റ്. രക്തത്തിലെ സോഡിയത്തിൻ്റെ അളവ് നിയന്ത്രിച്ച് രക്തസമ്മർദ്ദം കുറയ്ക്കാൻ ക്യാരറ്റിലെ പൊട്ടാസ്യം സഹായിക്കും. അല്പം ഇഞ്ചി കൂടിച്ചേർത്ത് ദിവസവും കുടിക്കാം.

ക്യാരറ്റ് ജ്യൂസ്

നിട്രേറ്റുകളും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്ന ചീര രക്തസമ്മർദ്ദം കുറയ്ക്കും. മറ്റ് ഫലങ്ങളുമായി ചേർത്തും ചീര ജ്യൂസ് തയ്യാറാക്കാം.

ചീര ജ്യൂസ്

തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രൂലിൻ രക്തത്തിൻ്റെ ഒഴുക്ക് വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കും. ചൂടുകാലത്ത് ദിവസവും ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

തണ്ണിമത്തൻ ജ്യൂസ്