ആധാർ പരിഷ്കരണം മുതൽ ഡ്രൈവിങ് ലൈസൻസ് വരെ ജൂൺ മുതൽ വരുന്ന മാറ്റങ്ങൾ.

31 May 2024

TV9 MALAYALAM

ആധാർ കാർഡ് അപ്‌ഡേറ്റ്, എൽപിജി സിലിണ്ടർ വില, പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം തുടങ്ങി വിവിധ മാറ്റങ്ങൾ. അറിഞ്ഞിരിക്കേണ്ടതെല്ലാം.

അറിയേണ്ടതെല്ലാം

പ്രതിമാസ വില പരിഷ്‌കരണത്തിൻ്റെ ഭാഗമായി എണ്ണക്കമ്പനികൾ ജൂൺ ഒന്നിന് എൽപിജി സിലിണ്ടർ വിലയിൽ മാറ്റം വരുത്തും.

എൽപിജി  സിലിണ്ടർ വില

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ

വ്യക്തികൾക്ക് സർക്കാർ അംഗീകൃത സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താം. സർക്കാർ ആർടിഒകളിൽ ടെസ്റ്റ് നടത്താൻ നിർബന്ധിതരാകില്ല.

ലൈസൻസ് മാറ്റങ്ങൾ

ആധാർ കാർഡ് ഉടമകൾക്ക് ജൂൺ 14 വരെ ഓൺലൈനായി ഐഡിയിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനാകും.

ആധാർ കാർഡ് അപ്ഡേറ്റ്

ഓരോ അപ്‌ഡേറ്റിനും 50 രൂപ നൽകി ഉപയോക്താക്കൾക്ക് നിങ്ങളുടെ ആധാർ കാർഡ് ഓഫ്‌ലൈനായും അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ഓഫ്‌ലൈനായി അപ്ഡേഷൻ

ജൂൺ മാസത്തിൽ 12 ദിവസം ബാങ്കുകൾ അടച്ചിടും. ഈ അവധികളിൽ ഞായർ, രണ്ട്, നാല് ശനിയാഴ്ചകളും രാജ സംക്രാന്തി, ഈദ്-ഉൽ-അദ്ഹ തുടങ്ങി മറ്റ് അവധി ദിനങ്ങളും ഉൾപ്പെടുന്നു.

ബാങ്ക് അവധി 

പുകവലി നിർത്തുമ്പോൾ ശരീരത്തിലുണ്ടാകുന്ന നല്ല മാറ്റങ്ങൾ