അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങളറിയാം

08 April 2025

TV9 Malayalam

Pic Credit: Freepik

ഓർമ്മക്കുറവാണ് അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന ലക്ഷണം. പ്രാരംഭ ഘട്ടത്തിൽ, ആളുകൾക്ക് സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ ഓർമ്മിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം

അൽഷിമേഴ്‌സ്

പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും അല്‍ഷിമേഴ്‌സിന്റെ ലക്ഷണമാകാം. അല്‍ഷിമേഴ്‌സ് രോഗങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്‌

ആവര്‍ത്തനം

അൽഷിമേഴ്‌സ് രോഗമുള്ള ആളുകൾ സംഭാഷണങ്ങൾ, അപ്പോയിന്റ്‌മെന്റുകൾ അല്ലെങ്കിൽ പരിപാടികൾ തുടങ്ങിയവ മറന്നുപോയേക്കാം.

രോഗലക്ഷണം

അൽഷിമേഴ്‌സ് രോഗമുള്ള ആളുകൾ വസ്തുക്കൾ സാധാരണ വെയ്ക്കാറുള്ള സ്ഥലങ്ങളില്‍ നിന്നും മാറ്റി തെറ്റായ സ്ഥലങ്ങളില്‍ വച്ചേക്കാം.

വസ്തുക്കള്‍

മുമ്പ് ഏറെ പരിചിതമായിരുന്ന സ്ഥലങ്ങള്‍ അപരിചിതമാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അള്‍ഷിമേഴ്‌സ് രോഗികളില്‍ അതും സംഭവിക്കാം

സ്ഥലങ്ങള്‍

അൽഷിമേഴ്‌സ് രോഗമുള്ളവർ കുടുംബാംഗങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വരെ പേരുകൾ മറന്നുപോയേക്കാമെന്നതാണ് മറ്റൊരു പ്രത്യേകത

പേരുകൾ 

സംഭാഷണങ്ങൾ നടത്തുന്നതിലെ ബുദ്ധിമുട്ട്‌, വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കശീലങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവയും ലക്ഷണങ്ങളാകാം

സംഭാഷണങ്ങൾ

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മറ്റ് പല കാരണങ്ങളാലും സംഭവിക്കാം. സംശയങ്ങള്‍ക്കും രോഗനിര്‍ണയത്തിനും ഡോക്ടറുടെ സഹായം തേടുക.

ശ്രദ്ധിക്കുക