പോഷകങ്ങളുടെ കലവറയാണ് തക്കാളി. പ്രധാനമായും കറികളിലാണ് ചേർക്കാറുള്ളതെങ്കിലും ഇത് ജ്യൂസ് അടിച്ചും കുടിക്കാറുണ്ട്. തക്കാളി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

തക്കാളി

Image Courtesy: Freepik

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ലൈസോപീൻ, ബീറ്റ കെരോട്ടിൻ തുടങ്ങിയ ഘടകങ്ങൾ തക്കാളി ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധശേഷി

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈസോപീൻ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാൻ സഹായിക്കുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമായ തക്കാളി കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

നേത്രാരോഗ്യം

തക്കാളിയിലുള്ള ആന്‍റി-ഓക്സിഡന്റുകൾ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒരുപാട് നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ തക്കാളി ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തും

തക്കാളിയിലുള്ള പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

NEXT: ഓറഞ്ച് ജ്യൂസ് അടിപൊളിയാണ്; പതിവായി കുടിക്കാം