എമ്പുരാൻ റിലീസ് ഈ മാസം 27ന്; അറിയേണ്ടതെല്ലാം

19 March 2025

ABDUL BASITH

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എമ്പുരാൻ. മുരളി ഗോപിയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

എമ്പുരാൻ

Image Credits:  Social Media

2019ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫർ സിനിമാപരമ്പരയിലെ ആദ്യ സിനിമയായിരുന്നു ഇത്.

ലൂസിഫർ

മോഹൻലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ് തുടങ്ങിയവരും എമ്പുരാനിൽ അഭിനയിക്കുന്നുണ്ട്.

താരങ്ങൾ

ഈ മാസം 27നാണ് സിനിമയുടെ റിലീസ്. ഇന്ത്യയിലെ ആദ്യ പ്രദർശനം രാവിലെ ആറ് മണിയ്ക്കാണ്. അന്ന് തന്നെ മറ്റ് രാജ്യങ്ങളിലും സിനിമ പുറത്തിറങ്ങും.

ഇന്ത്യയിലെ റിലീസ്

യുകെയിൽ ആകെ 231ലധികം തീയറ്ററുകളിലാണ് എമ്പുരാൻ റിലീസാവുക. യുകെയിൽ ആദ്യ ഷോ ആരംഭിക്കുക രാവിലെ 10 മണിയ്ക്കാണ്.

യുകെ റിലീസ്

മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണ് എമ്പുരാൻ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസാവും.

ബജറ്റ്

ലൈക്ക പ്രൊഡക്ഷൻസും ആശിർവാദുമായിരുന്നു സിനിമയുടെ ആദ്യ നിർമ്മാതാക്കൾ. പിന്നീട് ലൈക്കയ്ക്ക് പകരം ഗോകുലം മൂവീസ് എത്തി.

ലൈക്ക പ്രൊഡക്ഷൻസ്

Next :'ഈ ആഴ്ചയിലെ ഒടിടി റിലീസുകളിൽ പ്രധാനപ്പെട്ടത്