03 JUNE  2024

TV9 MALAYALAM

ലെഡ് അടങ്ങിയ പദാര്‍ത്ഥങ്ങളുമായി തുടര്‍ച്ചയായ സമ്പര്‍ക്കം വഴി ശരീര കോശങ്ങളില്‍ ലെഡ് ക്രമേണ അടിഞ്ഞുകൂടും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന രോഗമാണ് ലെഡ് പോയിസണിങ്. ലെഡ് പോയിസണിങ് ലക്ഷണങ്ങള്‍ ഇവയാണ്.

ലെഡ് പോയിസണിങ് ഉണ്ടാകുമ്പോള്‍ വയറുവേദനയും അതോടൊപ്പം ഛര്‍ദ്ദി, മലബന്ധം എന്നിവയും ഉണ്ടാകും.

വയറുവേദന

കാരണമേതുമില്ലാതെ തളര്‍ച്ച അനുഭവപ്പെടും. ഉന്മേഷമില്ലായ്മയും ലെഡ് പോയിസണിന്റെ ഭാഗമായി വരും.

തളര്‍ച്ച

ലെഡ് പോയിസണിങ് ഉണ്ടാകുമ്പോള്‍ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടും. മൈഗ്രേയ്ന്‍ പോലെയായിരിക്കും ഇത്.

തലവേദന

ലെഡ് പോയിസണിങ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇത് ഓര്‍മ്മശക്തി, ശ്രദ്ധ, പഠനമികവ് എന്നിവയെ ബാധിക്കും.

മാനസികപ്രശ്‌നങ്ങള്‍

മാറിമാറി വരുന്ന മാനസികാവസ്ഥകള്‍ ആണ് ലെഡ് പോയിസണിങിന്റെ മറ്റൊരു ലക്ഷണം.

മൂഡ് സ്വിങ്‌സ്

ലെഡ് പോയിസണിങ് ഉള്ള ആളുകള്‍ക്ക് വിശപ്പില്ലായ്മയും അതുവഴു ഉറക്കമില്ലായ്മയും ഉണ്ടാകും.

വിശപ്പില്ലായ്മ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടും. സന്ധികളിലും പേശികളിലുമാണ് വേദന അനുഭവപ്പെടുക.

ശരീരവേദന

ഫോണ്‍ ഉപയോഗം മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ?