ചാമ്പ്യന്‍സ് ട്രോഫിയിലെ അര്‍ധ സെഞ്ചുറി റെക്കോഡുകള്‍

08 February 2025

TV9 Malayalam

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യക്കാരില്‍ മുന്‍ താരം ശിഖര്‍ ധവാനാണ് മുന്നില്‍. 10 മത്സരങ്ങളില്‍ നിന്ന് താരം അടിച്ചുകൂട്ടിയത് 6 അര്‍ധ സെഞ്ചുറികള്‍

ശിഖര്‍ ധവാന്‍

Pic Credit: Getty/PTI

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാമ്പ്യന്‍സ് ട്രോഫിയില്‍ ആറു അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുണ്ട്. നേട്ടം ആറു മത്സരങ്ങളില്‍ നിന്ന്

സൗരവ് ഗാംഗുലി

മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ആറു അര്‍ധ ശതകങ്ങള്‍ നേടിയിട്ടുണ്ട്. 10 മത്സരങ്ങളില്‍ നിന്നാണ് ദ്രാവിഡിന്റെ നേട്ടം.

രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടി

രോഹിത് ശര്‍മ

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി

വിരാട് കോഹ്ലി

മുന്‍ താരം വീരേന്ദര്‍ സെവാഗ് 10 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത് മൂന്ന് അര്‍ധ സെഞ്ചുറികള്‍

 വീരേന്ദര്‍ സെവാഗ്

മുന്‍താരം യുവരാജ് സിംഗും മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. നേട്ടം 18 മത്സരങ്ങളില്‍ നിന്ന്

യുവരാജ് സിംഗ്

Next: ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍