​​ഗ്ലാമറസ് ആയി മഡോണ... വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകി താരം

09 JULY 2024

Aswathy Balachandran 

സമൂഹ മാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച മഡോണ സെബാസ്റ്റ്യനു നേരെ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശകർക്കു മറുപടിയുമായി എത്തുകയാണ് നടി. 

വിമർശകർക്കു മറുപടി

നേരത്തെ പങ്കുവച്ച ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ വീണ്ടും പങ്കുവച്ചായിരുന്നു മഡോണയുടെ മറുപടി.  സിനിമയിൽ അധികം ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവർ പ്രേക്ഷകരെ അടക്കം അദ്ഭുതപ്പെടുത്തിയിരുന്നു. 

മേക്കോവർ

ഹരികുമാർ ആണ് ഈ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. 

പത്മിനി

വിജയ്‌ നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ എത്തിയിരുന്നു. അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകൾ. 

പ്രോജക്ടുകൾ

യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ്‌ പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.

ഗായിക

അഭിനയത്തിൽ യാതൊരു താത്പര്യവുമില്ലായിരുന്നിട്ടുകൂടി ഓഡിഷനിൽ വിജയിച്ച അവരെ പ്രേമത്തിലെ മേരിയുടെ വേഷത്തിനായി അദ്ദേഹം പരിഗണിച്ചു. സെലിന്റെ വേഷമാണു തനിക്കു കൂടുതൽ ഇണങ്ങുക എന്ന അവളുടെ നിർബന്ധപ്രകാരം മേരിയുടെ വേഷം അനുപമയിലെത്തി.

സെലിൻ

ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീത സംവിധായകർക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്. മോജോ എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാമിലെ പങ്കാളിത്തത്തിലൂടെ അവർ പ്രേക്ഷകർക്കിടയിൽ സ്വീകാര്യയാകുകയും പ്രശംസ നേടുകയും ചെയ്തു.

മോജോ

next - നല്ല ഉറക്കം ലഭിക്കണോ? ഇതെല്ലാം ഭക്ഷണത്തിന്റെ  ഭാ​ഗമാക്കൂ...