മമ്മൂട്ടിയുടെ ബുള്‍ബുള്‍ ചിത്രം വാങ്ങിയത് കോട്ടക്കല്‍ സ്വദേശി

01 July 2024

SHIJI MK

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഫോട്ടോഗ്രഫിയിലും ഒരു പുലിയാണ്. അദ്ദേഹം എടുത്ത നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മമ്മൂട്ടി

അദ്ദേഹം എടുത്തുകൊടുത്ത ചിത്രമെന്ന് പറഞ്ഞ് എത്ര താരങ്ങളാണ് അവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. അവ ഓരോന്നും ഒന്നിനൊന്നും മികച്ചതായിരിക്കും.

താരങ്ങള്‍

താരങ്ങളുടെ ഫോട്ടോകള്‍ മാത്രമല്ല പ്രകൃതിയുടെയും അതിലുള്ള ജീവജാലങ്ങളുടെയുമെല്ലാം ഫോട്ടോ മമ്മൂട്ടി പകര്‍ത്താറുണ്ട്.

പ്രകൃതി

അത്തരത്തില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ബുള്‍ബുള്ളിന്റേത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലുമെല്ലാം ഇടംപിടിച്ചിരുന്നു.

ബുള്‍ബുള്‍

പ്രശസ്ത ഫോട്ടോഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡന്‍ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേര്‍ന്നൊരുക്കിയ പ്രദര്‍ശനത്തില്‍ ഈ ഫോട്ടോയും ഉള്‍പ്പെട്ടിരുന്നു.

പ്രദര്‍ശനം

മമ്മൂട്ടി പകര്‍ത്തിയ ബുള്‍ബുള്ളിന്റെ ചിത്രം ലേലം ചെയ്തു. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട ചിത്രം മൂന്ന് ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്.

ലേലം

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ അച്ചു ഉള്ളാട്ടിലാണ് ഫോട്ടോ സ്വന്തമാക്കിയത്. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് ഇയാള്‍.

അച്ചു ഉള്ളാട്ട്

അച്ചു ഉള്ളാട്ട് പുതുതായി നിര്‍മ്മിക്കുന്ന ആഡംബര ഹോട്ടലിന്റെ ചുമരില്‍ പ്രദര്‍ശിപ്പിക്കാനാണ് അദ്ദേഹം ഫോട്ടോ ലേലം വിളിച്ചത്.

ഹോട്ടല്‍

ലേലത്തില്‍ കിട്ടുന്ന പണം ഇന്ദുചൂഡന്‍ ഫൗണ്ടേഷനുള്ളതാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

പണം