ഐഒഎസ് 18ലെ പുതിയ അപ്ഡേറ്റുകൾ

02 July 2024

ആപ്പിളിൻ്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൻ്റെ ഏറ്റവും പുതിയ പതിപ്പ് ഐഒഎസ് 18 പുറത്തിറങ്ങാനിരിക്കുകയാണ്. നിരവധി മാറ്റങ്ങളുമായാണ് ഐഒഎസ് 18 പുറത്തിറങ്ങുന്നത്. ആ മാറ്റങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഏറെ മാറ്റങ്ങൾ

ഇന്ത്യൻ ഭാഷകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന പുതിയ അപ്ഡേറ്റിൽ 11 മലയാളം ഉൾപ്പെടെ പുതിയ 11 ഇന്ത്യൻ ഭാഷകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യൻ ഭാഷകൾക്ക് പ്രാധാന്യം

സാംസങ് അവതരിപ്പിച്ച ഇൻ കോൾ ലൈവ് ട്രാൻസ്ക്രിപ്ഷൻ ഈ അപ്ഡേറ്റിലുണ്ട്. വോയിസ് മെയിലിലും ഇന്ത്യൻ ഇംഗ്ലീഷിൻ്റെ ട്രാൻസ്ക്രിപ്ഷൻ ലഭിക്കും. 

ലൈവ് ട്രാൻസ്ക്രിപ്ഷൻ

11 ഇന്ത്യൻ ഭാഷകളുടെ ലേ ഔട്ടുകൾ ഉള്ളതിനാൽ മലയാളം ഉൾപ്പെടെയുള്ള ഈ ഭാഷകൾ നേരിട്ട് ടൈപ്പ് ചെയ്യാനാവും. 

നേരിട്ടുള്ള ടൈപ്പിങ്

സിരിക്ക് ഇനി മലയാളം ഉൾപ്പെടെ പുതിയ 9 ഇന്ത്യൻ ഭാഷകൾ മനസിലാവും. ഇന്ത്യൻ ഇംഗ്ലീഷും സിരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സിരി

ഡേറ്റ കൈമാറ്റമാണ് പുതിയ അപ്ഡേറ്റിലെ ഏറ്റവും വലിയ മാറ്റം. വയർ, വയർലെസ് ഡേറ്റ കൈമാറ്റങ്ങൾക്കൊക്കെ വേഗത വർധിപ്പിച്ചിട്ടുണ്ട്.

ഡേറ്റ കൈമാറ്റം

ഈ വരുന്ന ഡിസംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 16നൊപ്പം ഐഒഎസ് 18 പുറത്തിറങ്ങും. 

എന്ന് വരും?