കരുക്കൾ നീക്കി ഗുകേഷ് സ്വന്തമാക്കിയ മറ്റ് പ്രധാന നേട്ടങ്ങൾ

13 December 2024

ABDUL BASITH

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി 18 വയസുകാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഗുകേഷ് ദൊമ്മരാജു എന്ന ഡി ഗുകേഷ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ഡി ഗുകേഷ്

Image Courtesy - PTI

എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന റെക്കോർഡ് ഈ കിരീടനേട്ടത്തോടെ ഇന്ന് ഗുകേഷ് സ്വന്തമാക്കിയിരുന്നു.

പ്രായം കുറഞ്ഞ താരം

ചൈനയുടെ ഡിങ് ലിറനെ തോല്പിച്ചാണ് ഗുകേഷിൻ്റെ നേട്ടം. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരം ലിറൻ്റെ ഒരു പിഴവിൽ നിന്ന് ഗുകേഷ് സ്വന്തമാക്കി.

ഡിങ് ലിറെൻ

2022 ഫിഡെ ചെസ് ഒളിമ്പ്യാഡ് ടീമിനത്തിൽ വെങ്കലവും വ്യക്തിഗത ഇനത്തിൽ സ്വർണവും നേടിയ ഗുകേഷ് ആ സമയത്ത് തന്നെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായിരുന്നു

ചെസ് ഒളിമ്പ്യാഡ്

ഇക്കൊല്ലം ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെൻ്റിൽ ജേതാവായ ഗുകേഷ് ആ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

കാൻഡിഡേറ്റ്സ് 2024

ഈ വർഷം സെപ്തംബറിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമാണ് ഗോൾഡ് മെഡൽ സ്വന്തമാക്കിയത്. ഈ ടീമിൽ ഗുകേഷും ഉൾപ്പെട്ടിരുന്നു.

ചെസ് ഒളിമ്പ്യാഡ് 2024

2006 മെയ് 29ന് തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. 2019ൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടി. നിലവിൽ ലോക അഞ്ചാം നമ്പർ താരമാണ് ഗുകേഷ്.

ഗുകേഷിനെപ്പറ്റി

Next : ടെസ്റ്റ് ശരാശരിയിൽ രോഹിതിന് നാണക്കേട്