03 February 2025
SHIJI MK
Freepik Images
മാതളനാരങ്ങയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ശരീരത്തില്‍ രക്തക്കുറവ് പരിഹരിക്കുന്നതിനും ക്ഷീണമകറ്റുന്നതിനുമെല്ലാം അത്യുത്തമം.
ആരോഗ്യം നിലനിര്‍ത്തുന്നതിനായി മാതളം ജ്യൂസായോ അല്ലെങ്കില്‍ സാലഡായോ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മാതളം പോലെ തന്നെ ഏറെ ആരോഗ്യപ്രദമാണ് മാതളത്തിന്റെ തൊലിയും.
തൊലി ഉണക്കി പൊടിച്ചോ ചായ ആക്കിയോ എല്ലാം ഉപയോഗിക്കാവുന്നതാണ്.
മാതളത്തിന്റെ തൊലിയ്ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
മാത്രമല്ല ബയോ ആക്ടീവ് പദാര്‍ത്ഥങ്ങളും ധാതുക്കളും അടങ്ങിയ മാതളത്തിന്റെ തൊലി എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു.
ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ ഉണ്ടാകുന്ന ഓസ്റ്റിയോപൊറേസിസ്, അസ്ഥി ഒടിവുകള്‍ എന്നിവ പരിഹരിക്കുകയും ചെയ്യും.
ഓറഞ്ച് ജ്യൂസ് അടിപൊളിയാണ്; പതിവായി കുടിക്കാം