പൈനാപ്പിൾ പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണെങ്കിലും പതിവായി കഴിക്കുന്നത് ചില പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. പൈനാപ്പിളിന്റെ ചില ദോഷവശങ്ങൾ നോക്കാം. 

പൈനാപ്പിൾ

ഉയർന്ന അളവിൽ ഗ്ലൂക്കോസും സുക്രോസും അടങ്ങിയിട്ടുള്ള പൈനാപ്പിൾ പതിവായി കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

ബ്ലഡ് ഷുഗർ കൂട്ടാം

രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവർ അമിതമായി പൈനാപ്പിൾ കഴിച്ചാൽ രക്തസ്രാവം ഉണ്ടാകാം. ഇതിലുള്ള ബ്രോമെലൈൻ എന്ന എൻസൈമാണ് കാരണം.

രക്തസ്രാവം

അസിഡിറ്റി അടങ്ങിയിട്ടുള്ളതിനാൽ പൈനാപ്പിൾ അമിതമായി കഴിക്കുന്നത് പല്ലിന്റെ ഇനാമൽ മോശമാകാനും മോണവീക്കത്തിനും കാരണമായേക്കാം.

മോണവീക്കം

പൈനാപ്പിളിൽ അധികം വിറ്റാമിനുകളും ധാതുക്കളും ഇല്ലാത്തതിനാൽ ഇത് പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കാം.

പോഷകങ്ങളുടെ അഭാവം 

അസിഡിറ്റി അടങ്ങിയിട്ടുള്ളതിനാൽ വെറുംവയറ്റിൽ പൈനാപ്പിൾ കഴിക്കുന്നത് വയറുവേദനയ്ക്കും നെഞ്ചെരിച്ചിലിനും കാരണമാകും.

വയറുവേദന

പൈനാപ്പിൾ അധികമായി കഴിക്കുന്നത് തലകറക്കം, ക്ഷീണം, തലവേദന,  ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കും കാരണമായേക്കും.

ക്ഷീണം 

പൈനാപ്പിളിൽ ഉയർന്ന അളവിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുള്ളതിനാൽ പതിവായി കഴിക്കുന്നത് ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും കാരണമാകാം.

വയറിളക്കം