പഴങ്ങൾ ധാരാളം കിട്ടുന്ന സമയമാണ് വേനൽക്കാലം. ചക്ക, മാങ്ങ, തണ്ണിമത്തൻ, പേരയ്ക്ക് തുടങ്ങി ധാരാളം പഴങ്ങളാണ് ഈ സമയത്ത് ലഭിക്കുന്നത്. 

വേനൽക്കാലം

ഗ്ലൈസെമിക് സൂചിക കുറഞ്ഞ  തണ്ണിമത്തൻ പ്രമേഹരോഗികൾക്ക് നല്ലതാണ്. പുതിന, നാരങ്ങ നീര് എന്നിവ ചേർത്ത് സാലഡായും കഴിക്കാം.

തണ്ണിമത്തൻ

നാരുകളും വൈറ്റമിൻ സിയും അടങ്ങിയ കിവി പ്രമേഹരോഗികൾക്ക് ഒരു മികച്ച പഴമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും.

കിവി

ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ പപ്പായ ദഹനത്തിന് അനുകൂലമായ ഒരു പഴമാണ്.

പപ്പായ

നാരുകളാൽ സമ്പുഷ്ടമായ പേരക്കയിൽ ആന്റിഓക്‌സിഡന്റായ വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കുകയും ചെയ്യും.

 പേരക്ക

കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന നാരുകളും ഉള്ളതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.

പ്ലം

വൈറ്റമിൻ സിക്ക് പുറമേ, ഓറഞ്ചിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഓറഞ്ച്

മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ഉണ്ട്. ഇത് ഇൻസുലിൻ അളവ് നിയന്ത്രിക്കും. അമിതമായി കഴിക്കരുത്. 

മുന്തിരി