ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍

04 July 2024

SHIJI MK

ദിവസവും ജീരകവെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കില്‍ പെട്ടെന്ന് തന്നെ തുടങ്ങിക്കോളൂ. ജീരകവെള്ളം പതിവായി കുടിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. Photo by Umesh Soni on Unsplash

ജീരകവെള്ളം

ജീരകവെള്ളം ദിവസവും കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാനും വയര്‍ വീര്‍ക്കുന്നത് നിയന്ത്രിക്കാനും സഹായിക്കും. Photo by Tamara Gak on Unsplash

ദഹനം

ജീരകവെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചലസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനാകും.

പ്രമേഹം

ജീരകത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകവെള്ളം കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയാക്കാം.

രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നില അടങ്ങിയ ജീരകവെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.

പ്രതിരോധശേഷി

നിര്‍ജ്ജലീകരണം തടയാനും നല്ലൊരു ഉപാധിയാണ് ജീരകവെള്ളം.

നിര്‍ജലീകരണം

ജീരകത്തില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കിടക്കുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ഉറക്കം

ജീരകവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കാം

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer