തിരക്കുപിടിച്ച ജീവിതത്തിനിടയിലും നമ്മളിൽ മിക്കവരും വീട്ടിൽ മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്.

 മൃഗങ്ങളെയും പക്ഷികളെയും

ഇതിൽ അധിക പേരും പക്ഷികളെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിൽ അധികപേരും തിരഞ്ഞെടുക്കുന്നത് ലവ് ബേർഡ്സിനെയാണ്.

ലവ് ബേർഡ്സ് 

നിങ്ങൾ വീട്ടിൽ ലവ് ബേർഡ്സിനെ വളർത്തുന്നവരോ വാങ്ങാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്.

ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ലവ് ബേർഡ്‌സ് സാമൂഹിക ജീവികളാണ്. ഇവ മനുഷ്യരോടും അവയുടെ തന്നെ ഇനത്തോടും വളരെയധികം സൗഹൃദം പുലർത്തുകയും ഇണങ്ങുകയും ചെയ്യുന്നവരാണ്.

സാമൂഹിക ജീവി

ലവ് ബേർഡ്സുകൾക്ക് ശബ്ദം കൂടുതലാണ്. അതിനാൽ തന്നെ അവ ശബ്ദം ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായേക്കാം.

ശബ്ദം കൂടുതലാണ്

അവയ്ക്ക് താമസിക്കാൻ വലിയ കൂടിന്റെ ആവശ്യമുണ്ട്. കാരണം ഇവയ്ക്ക് സ്വാതന്ത്ര്യത്തോടെ പറക്കാനും നടക്കാനും കളിക്കാനും സ്ഥലം വേണം

വലിയ കൂട്

കുറച്ച് നേരം കൂടിന് പുറത്തേക്കും അവയെ തുറന്ന് വിടണം. ഇത് ലവ് ബേർഡ്സിന്റെ നല്ല ശാരീരിക മനസികാരോഗ്യത്തിന് അത്യാവശ്യമാണ്.

തുറന്ന് വിടണം

 ലവ് ബേർഡ്സിന്  കേടുവരാത്ത പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, വിത്തുകൾ തുടങ്ങിയവയാണ് ഈ പക്ഷികൾക്ക് കഴിക്കാൻ കൊടുക്കേണ്ടത്.

കഴിക്കാൻ കൊടുക്കേണ്ടത്