14 December 2024
ABDUL BASITH
നമുക്കിടയിൽ ടെൻഷൻ കാരണം തലവേദന വരാത്തവർ വളരെ കുറവായിരിക്കും. ജീവിതത്തിൽ പലതരം ടെൻഷനുണ്ടാവുമ്പോൾ തലവേദന വരാം.
(Image Credits - Getty Images)
ഇങ്ങനെയുണ്ടാവുന്ന തലവേദന പരിഹരിക്കാൻ ചില മാർഗങ്ങളുണ്ട്. അത്തരം പരിഹാരമാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഡീപ് ബ്രീത്തിംഗ്, മെഡിറ്റേഷൻ തുടങ്ങിയവ ചെയ്ത് സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. സമ്മർദ്ദം കുറയുന്നതിനനുസരിച്ച് തലവേദനയും കുറയും.
ഇങ്ങനെ തലവേദനയുണ്ടാവുമ്പോൾ വെള്ളം അടക്കം പാനീയങ്ങൾ കുടിയ്ക്കുക. നിർജലീകരണം തടഞ്ഞാൽ ഒരു പരിധി വരെ തലവേദന കുറയും.
ടെൻഷൻ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. കൃത്യമായ ഉറക്കം ലഭിച്ചാൽ തലവേദനയ്ക്ക് പരിഹാരമുണ്ടാവും.
കൃത്യമായ വ്യായാമം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. നേരത്തെ പറഞ്ഞതുപോലെ സമ്മർദ്ദം കുറഞ്ഞാൽ തലവേദനയും കുറയും.
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. ഇങ്ങനെ ശീലിക്കുന്നത് വഴി ടെൻഷൻ്റെ അളവ് ഗണ്യമായി കുറയ്ക്കാനാവും.
Next : ഭാരം കുറയ്ക്കാൻ മഖാന കഴിയ്ക്കാം