2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ

26 December 2024

TV9 Malayalam

17 വർഷത്തിന് ശേഷം ടി20 ഇന്ത്യ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി.

ടി20 കിരീടനേട്ടം

Pic Credit: PTI/ Pooja Tomar

പാരീസ് ഒളിമ്പിക്സിൽ 6 മെഡലുകളുമായി ഇന്ത്യ തിളങ്ങി. നീരജ് ചോപ്ര, മനു ഭാക്കർ, സരബ്ജോത് സിംഗ്, സ്വപ്നിൽ കുളാലെ, അമൻ സെഹ്‌രാവത്, ഇന്ത്യൻ ഹോക്കി ടീം എന്നിവരിലൂടെയായിരുന്നു മെഡൽ നേട്ടം.

പാരീസ് ഒളിമ്പിക്സ് 

ഓസ്‌ട്രേലിയൻ ഓപ്പണിൽ രോഹൻ ബൊപ്പണ്ണ- മാത്യു എബ്‌ഡൻ സഖ്യം കിരീടം നേടി. 

രോഹൻ ബൊപ്പണ്ണ

പാരീസ് പാരാ ഒളിമ്പിക്സിൽ ഇന്ത്യ 29 മെഡലുകൾ നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഏഴ് സ്വർണം, ഒമ്പത് വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. 

പാരാ ഒളിമ്പിക്സ്

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി പൂജ തോമർ മാറി. 52 കിലോ ​ഗ്രാം വിഭാ​ഗത്തിലാണ് താരം മത്സരിച്ചത്. 

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ്

മനിക ബത്ര, ശ്രീജ അകുല, ഐഹിക മുഖർജി, സുതീർത്ഥ മുഖർജി, ദിയ ചിതാലെ എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി.

ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിം​ഗ് ലിറനെ തോൽപ്പിച്ച് ചരിത്രമെഴുതി. 

ഡി ​ഗുകേഷ്

Next: മെൽബൺ ടെസ്റ്റിൽ കെ എൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്