പാറ്റശല്യം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് വഴി പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാം.

പാറ്റ ശല്യം

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റകളെ തുരത്താൻ സാധിക്കും. അത്തരം പൊടിക്കൈകളെ പരിചയപ്പെട്ടാലോ....

പാറ്റ ശല്യം

പാറ്റശല്യം ഉള്ളയിടത്ത് നാരങ്ങ  വെള്ളം തളിക്കാവുന്നതാണ്. നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അസിഡിക് ​ഗുണങ്ങൾ പാറ്റകളെ തുരത്തും.

നാരങ്ങ

പാറ്റകൾ ഉള്ളയിടത്ത് ബേ ഇല ഇടുന്നതോ ബേ ഇലയുടെ പൊടി വിതറുകയോ ചെയ്യുന്നത് നല്ല ഫലം നൽകും.

ബേ ഇല

ഓറഞ്ച് തൊലി ഉണക്കിപൊടിച്ചോ അല്ലാതെയോ പാറ്റകൾ അമിതമായി കാണുന്നിടത്ത് വയ്ക്കുന്നതും ​ഗുണകരം.

ഓറഞ്ച് തൊലി

പാറ്റകളെ തുരത്താനായി പഞ്ചസാര പൊടിച്ചെടുത്ത് അതിലേയ്ക്ക് ബേക്കിങ് സോഡ ചേർത്തിളക്കി വിതറുന്നവരുമുണ്ട്.

ബേക്കിങ് സോഡ

വേപ്പെണ്ണ വെള്ളത്തിൽ കലർത്തി പാറ്റയെ കാണുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുന്നതും പാറ്റ ശല്യം കുറയ്ക്കാൻ സഹായിക്കും.

വേപ്പെണ്ണ

പാറ്റ​ഗുളിക മുറികളിലും അടുക്കളയിലും വയ്ക്കുന്നത് പാറ്റ ശല്യം കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

പാറ്റ ഗുളിക