നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം. ദിവസവും രാവിലെ വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image Courtesy: Getty Images/PTI
കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് കിഡ്നി സ്റ്റോണിനെ തടയാനും വ്യക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കരിക്കിന്‍ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ മികച്ചതാണ്.
കരിക്കിൻ വെള്ളത്തിൽ ആന്റി-ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഊർജം ലഭിക്കാൻ സഹായിക്കും.
കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
കരിക്കിൻ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
കരിക്കിന്‍ വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ഗുണം ചെയ്യും.