പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫീലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്ത് മുറിയുന്ന സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്നതാണ് ഈ രോഗം.

‌ഹീമോഫീലിയ

പുരുഷന്മാരിലാണ് സാധാരണയായി ഈ രോ​ഗം കൂടുതലായി ബാധിക്കുന്നത്. പകർത്തുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകില്ല.

സ്ത്രീകൾക്ക്

സാധാരണ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ ഏതാനും നിമിഷങ്ങൾക്കകം മുറിഞ്ഞ സ്ഥലത്തെ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നിൽക്കുന്നു.

രക്തം കട്ടപിടിച്ച്

1989 മുതൽ ആണ് ഏപ്രിൽ 17 ആഗോള ഹീമോഫീലിയ ദിനം ആയി ആചരിക്കുന്നത്. 'വേൾഡ് ഫെഡറേഷൻ' സംഘടന രൂപീകരിച്ച ഷ്‌നാബെന്റെ ജന്മദിനമാണ് ഇത്.

ഹീമോഫീലിയ ദിനം

രണ്ട് തരം ‌ഹീമോഫീലിയ ഉണ്ട്. ഹീമോഫീലിയ എ, ഹീമോഫീലിയ ബി. ഏറ്റവും സാധാരണമായ കണ്ടുവരുന്നത് ഹീമോഫീലിയ എ ആണ്.

രണ്ട് തരം

രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുത്തിവച്ചുകൊണ്ടാണ് ഇതിന് പ്രധാനമായും ചികിത്സ നടത്തിവരുന്നത്.

ചികിത്സ

ഗർഭസ്ഥ ശിശുവിന് രോഗം വരുവാൻ സാധ്യതയുണ്ടോ എന്ന് ഗർഭിണികളിലെ അമ്‌നിയോട്ടിക് ദ്രാവകം പരിശോധിച്ചാൽ മനസ്സിലാക്കാം.

ഗർഭിണികളിൽ

പലപ്പോഴും ഈ രോ​ഗം തിരിച്ചറിയാതെ പോകുന്നു. അതിനാൽ ഹീമോഫീലിയ ദിനം ഈ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു.

അവബോധം