30 January 2025
TV9 MALAYALAM
സിനിമ റിവ്യൂവിലൂടെ ശ്രദ്ധേയനായ യുട്യൂബറാണ് അശ്വന്ത് കൊക്ക്
Pic Credit: Facebook
റിവ്യൂ പറയുന്ന സിനിമയിലെ കഥാപാത്രങ്ങളുടെ വേഷപകർച്ച നടത്തിയുള്ള അവതരണമാണ് അശ്വന്തിന് ഏറെ ശ്രദ്ധേയനാക്കിയത്.
സർക്കാർ സ്കൂളിലെ അധ്യാപകനും കൂടിയാണ് ഈ യുട്യൂബർ. നിലവിൽ താൻ അവധിയിലാണെന്നും അശ്വന്ത് കൊക്ക് തന്നെ അറിയിച്ചിട്ടുണ്ട്.
അടിത്തിടെ ഒരു യുട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊക്ക് തനിക്ക് മാസം ലഭിക്കുന്ന വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
എത്ര വീഡിയോ ആണ് പങ്കുവെക്കുന്നതും അതിൻ്റെ ദൈർഘ്യവും ആൾക്കാർ കാണുന്നതിൻ്റെ കണക്കും അനുസരിച്ചാണ് തനിക്ക് യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുക എന്നാൽ അശ്വന്ത് വ്യക്തമാക്കി.
കൂടുതൽ വീഡിയോ ഉള്ള മാസങ്ങളിൽ തനിക്ക് യുട്യൂബിൽ നിന്നും ഒന്ന് മുതൽ ഒന്നര ലക്ഷം രൂപ വരെ ലഭിക്കുമെന്ന് അശ്വന്ത് കൊക്ക് അറിയിച്ചു.
Next: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ