ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ

13 March 2025

ABDUL BASITH

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 18ആം സീസണ് ഉടൻ തുടക്കമാവുകയാണ്. ഈ മാസം 22നാണ് ഐപിഎൽ 18ആം സീസൺ ആരംഭിക്കുക.

ഐപിഎൽ

Image Credits:  Social Media

പല വിദേശതാരങ്ങളും ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. ടീമുകളിൽ ഉൾപ്പെട്ടതിന് ശേഷം പിന്മാറിയ അഞ്ച് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

വിദേശതാരങ്ങൾ

ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ച ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഐപിഎലിൽ നിന്ന് പിന്മാറി. തുടർച്ചയായ രണ്ടാം തവണയാണ് ബ്രൂക്ക് പിന്മാറുന്നത്.

ഹാരി ബ്രൂക്ക്

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ലിസാഡ് വില്ല്യംസ് പരിക്കിനെ തുടർന്ന് ഐപിഎലിൽ നിന്ന് പിന്മാറി. മുംബൈ ഇന്ത്യൻസാണ് താരത്തെ ടീമിലെത്തിച്ചിരുന്നത്.

ലിസാഡ് വില്ല്യംസ്

സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ച ഇംഗ്ലണ്ട് പേസർ ബ്രൈഡൻ കാഴ്സും സീസണിൽ നിന്ന് പിന്മാറി. പരിക്കാണ് താരത്തിന് തിരിച്ചടി ആയത്.

ബ്രൈഡൻ കാഴ്സ്

മുംബൈ ഇന്ത്യൻസിൻ്റെ തന്നെ അഫ്ഗാനിസ്ഥാൻ യുവ സ്പിന്നർ അല്ലാഹ് ഗസൻഫറും പരിക്കേറ്റ് ടൂർണമെൻ്റിൽ നിന്ന് പിന്മാറി.

അല്ലാഹ് ഗസൻഫർ

ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡും ഈ സീസൺ കളിക്കില്ല. ആർസിബിയാണ് ഹേസൽവുഡിനെ ടീമിലെത്തിച്ചിരുന്നത്.

ജോഷ് ഹേസൽവുഡ്

Next :ഐപിഎലിൽ ആദ്യ സീസണെത്തുന്ന അഞ്ച് വിദേശികൾ