11 March 2025
ABDUL BASITH
ഐപിഎൽ 2025 സീസണ് ഇനി വെറും 10 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മാർച്ച് 22ആം തീയതിയാണ് ഐപിഎൽ 2025 ആരംഭിക്കുക.
Image Credits: Social Media
ഈ സീസണിലൂടെ ഐപിഎലിൽ അരങ്ങേറുന്ന ചില ഇന്ത്യൻ, വിദേശ താരങ്ങളുണ്ട്. ഈ പട്ടികയിലെ അഞ്ച് വിദേശതാരങ്ങളെ പരിചയപ്പെടാം.
പഞ്ചാബ് കിംഗ്സാണ് ഇത്തവണ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറെ ടീമിലെത്തിച്ചിരിക്കുന്നത്. ലേലത്തിൽ 2.6 കോടി രൂപയാണ് ഇംഗ്ലിസിനായി ചിലവാക്കിയത്.
ലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ച മാത്യു ബ്രീറ്റ്സ്കെ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററാണ്.
ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന ഇംഗ്ലണ്ട് താരമാണ് ബെഥൽ. 2.6 കോടി രൂപയ്ക്ക് ആർസിബിയാണ് ബെഥലിനെ ടീമിലെത്തിച്ചത്.
ശ്രീലങ്കയുടെ ഓൾറൗണ്ടറായ കമിന്ദു മെൻഡിസിനെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 75 ലക്ഷം രൂപയാണ് മെൻഡിസിനായി മുടക്കിയത്.
ദക്ഷിണാഫ്രിക്കൻ ഓപ്പണിങ് ബാറ്ററായ റയാൻ റിക്കിൾട്ടണെ മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. ഒരു കോടി രൂപയ്ക്കാണ് റിക്കിൾട്ടണെ മുംബൈ സ്വന്തമാക്കിയത്.