അഭിഷേക് ശർമ്മയുടെ ഒറ്റ ഇന്നിംഗ്സിൽ തകർന്ന റെക്കോർഡുകൾ അഞ്ചെണ്ണം!

03  February 2025

ABDUL BASITH

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ടി20 പരമ്പര അവസാനിച്ചു. 4-1 എന്ന സ്കോറിന് ഇന്ത്യയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യ - ഇംഗ്ലണ്ട്

Image Credits: PTI

പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയടിച്ച (135) അഭിഷേക് ശർമ്മ ഒറ്റ ഇന്നിംഗ്സ് കൊണ്ട് തകർത്തത് അഞ്ച് റെക്കോർഡുകളാണ്.

അഭിഷേക് ശർമ്മ

ഒരു ടി20യിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരമായി അഭിഷേക് മാറി. ശുഭ്മൻ ഗില്ലിൻ്റെ (126) റെക്കോർഡാണ് താരം തകർത്തത്.

വ്യക്തിഗത സ്കോർ

പവർപ്ലേയിൽ അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയ 58 റൺസും റെക്കോർഡാണ്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമുയർന്ന പവർപ്ലേ സ്കോറാണിത്.

പവർപ്ലേ

ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായും അഭിഷേക് മാറി. 11ആം ഓവറിലെ ആദ്യ പന്തിലാണ് താരം മൂന്നക്കം തികച്ചത്.

സെഞ്ചുറി

ഒരു ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരവും ഇനി അഭിഷേകാണ്. ആകെ 13 സിക്സറാണ് ഇംഗ്ലണ്ടിനെതിരെ താരം നേടിയത്.

സിക്സ്

പരമ്പരയിലാകെ 279 റൺസ് നേടിയ താരം ഒരു ഉഭയകക്ഷി ടി20 പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന വിരാട് കോലിയുടെ റെക്കോർഡും തകർത്തു.

റൺസ്

Next : ടി20യിൽ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ