ടി20യില്‍ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

03 February 2025

TV9 Malayalam

ടി20യിലെ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. 35 പന്തില്‍ സെഞ്ചുറി. നേട്ടം 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ

രോഹിത് ശര്‍മ

Pic Credit: PTI

രണ്ടാം സ്ഥാനം അഭിഷേക് ശര്‍മയ്ക്ക്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ താരം സെഞ്ചുറി കുറിച്ചത് 37 പന്തില്‍

അഭിഷേക് ശര്‍മ

മലയാളിതാരം സഞ്ജു സാംസണ്‍ മൂന്നാമത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയത് 40 പന്തില്‍

സഞ്ജു സാംസണ്‍

തിലക് വര്‍മയാണ് നാലാമത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ തിലക് 41 പന്തില്‍ സെഞ്ചുറി നേടിയിരുന്നു

തിലക് വര്‍മ

2023ല്‍ ശ്രീലങ്കയ്‌ക്കെതിരെ 45 പന്തില്‍ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് അഞ്ചാമതുണ്ട്‌

സൂര്യകുമാര്‍ യാദവ്

കെ.എല്‍. രാഹുല്‍ ആറാമതാണ്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ താരം 46 പന്തില്‍ സെഞ്ചുറി നേടിയിരുന്നു

കെ.എല്‍. രാഹുല്‍

ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം മാത്രമല്ല, ഏഴാമതും അഭിഷേകിനാണ്. 2024ല്‍ സിംബാബ്‌വെയ്‌ക്കെതിരെ 46 പന്തില്‍ സെഞ്ചുറി നേടി

അഭിഷേക് ശര്‍മ

Next: ഹര്‍ഷിത് റാണയെപ്പോലെ പകരക്കാരായി കരിയറാരംഭിച്ച രാജ്യാന്തര താരങ്ങള്‍